രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ, ചീമുട്ട എറിഞ്ഞും പ്രതിഷേധം


പത്തനംതിട്ട
: സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ  രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ ചോദ്യം ചെയ്യുന്നതിനായി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രറ്റ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്. ജനുവരി 15 വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍ തുടരും. 16ന് രാഹുലിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കും. ജയിലിനു മുന്നിലും കോടതിക്ക് പുറത്തും രാഹുലിനു എതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നു. ചീമുട്ട എറിഞ്ഞും പ്രതിഷേധക്കാർ രോഷം തീർത്തു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ട്. ഏറെ പണിപ്പെട്ടാണ് പോലീസ് രാഹുലിനെ വാഹനത്തിൽ കയറ്റിയതും പുറത്തിറക്കിയതും. 

Post a Comment

0 Comments