കോഴിക്കോട് കോർപ്പറേഷൻ: ബിജെപിക്ക് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം


കോഴിക്കോട് : കോര്‍പ്പറേഷൻ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ ബിജെപിക്കും ജയം. നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേയ്ക്കാണ്  ബിജെപിയിലെ വിനീത സജീവന്‍ വിജയിച്ചത്. സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് കൗണ്‍സിലറാണ് വിനീത സജീവന്‍. എല്‍ഡിഎഫ് അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനെത്തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് ഈ വിജയം കൈവന്നത്. നികുതികാര്യ സ്ഥിരം സമിതിയില്‍ യുഡിഎഫും ബിജെപിയും തുല്യശക്തികളാണ്. 
ബിജെപിക്ക് നാല് അംഗങ്ങളും യുഡിഎഫിന് നാല് അംഗങ്ങളും എല്‍ഡിഎഫ് ഒരു അംഗവുമാണ് ഈ സമിതിയിലുള്ളത്. വോട്ടെടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫ് അംഗം തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു. ഇതോടെ യുഡിഎഫ് - ബിജെപി സ്ഥാനാർത്ഥികൾ തമ്മിലുള്ള വോട്ടുകള്‍ തുല്യമായി (4-4). തുടര്‍ന്നാണ്  നറുക്കെടുപ്പ് നടത്തിയത്. 

Post a Comment

0 Comments