Responsive Ad

ലഹരി ഇഞ്ചക്ഷനുമായി രണ്ട് യുവാക്കൾ പിടിയിൽ

കൊച്ചി : ലഹരി പാർട്ടിക്കായി കൊണ്ടുവന്ന ഇഞ്ചക്ഷൻ ആംപ്യൂളുകളുമായി രണ്ട് യുവാക്കൾ പിടിയിൽ. ലോറെ സെപാം ഇഞ്ചക്ഷന്‍ ഐപി  ലഹരി ആംപ്യൂളുകളുമായി കെ.കെ.അനൂപ്, ജപ്പാന്‍ പപ്പന്‍ എന്നറിയപ്പെടുന്ന പ്രഭാകരന്‍ എന്നിവരാണ് പിടിയിലായത്.  പിടികൂടിയ ആംപ്യൂളുകൾ മാരകമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.  ഡെപ്യൂട്ടി കമ്മിഷണറുടെ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ടീം, ആലുവ റേഞ്ച് എക്‌സൈസ് സംഘം എന്നിവരുടെ സംയുക്ത പരിശോധനയിലാണ് മാരക ലഹരിയുമായി എത്തിയവര്‍ പിടിയിലായത്. അടിവസ്ത്രത്തിൽ നിർമ്മിച്ച പ്രത്യേക അറകളിലാക്കിയാണ് ഇവ കൊണ്ടുവരുന്നത്. മയക്ക് മരുന്ന് ആപ്യൂളുകളും, ഇത് കുത്തി വയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകളും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍