പണി മുടക്ക് തുടരുന്നു; നേരിയ സംഘർഷങ്ങൾ
കോഴിക്കോട് : തൊഴിലാളി സംഘടനകൾ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പുരോഗമിക്കുന്നു. തുറന്ന സ്ഥാപനങ്ങൾ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും നേരിയ സംഘർഷം ഉണ്ടായി. വയനാട്ടിൽ പണിമുടക്ക് അനുകൂലികളും ലോറി ഡ്രൈവറും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായി. 'തൊഴിലാളികളെ തെറി പറയാമോ, അന്യ നാട്ടിൽനിന്ന് വരുന്നതാണ്, നിങ്ങള് പോയി പണി നോക്കെടാ, എന്താന്ന് വച്ചാ ചെയ്യ്... എന്നായിരുന്നു സമരക്കാരോടുള്ള ലോറി ഡ്രൈവറുടെ പ്രതികരണം.
കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴില്‍ കോഡുകള്‍ക്കെതിരെയാണ് ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ സമരം നടത്തുന്നത്. കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കു എതിരെ പ്രതിഷേധവുമായി കർഷക സംഘടനകളും പണിമുടക്കിന് പിന്തുണയ്ക്കുന്നുണ്ട്. പൊതുഗതാഗതം പൂർണമായും സ്തംഭിച്ച നിലയിലാണ്. സ്വകാര്യ വാഹനങ്ങൾ റോഡിലിറങ്ങുന്നുണ്ട്. പണിമുടക്കിടെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ജോലിക്ക് ഹാജരായില്ലെങ്കിൽ ശമ്പളം ലഭിക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍