വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി
ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായ സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങി. ആകാശ എയറിന്റെയും സ്പൈസ് ജെറ്റിന്റെയും ചിറകുകൾ തമ്മിലിടിക്കുകയായിരുന്നു. അപകടത്തിൽ ആളപായമില്ല.
ഹൈദരാബാദിലേക്ക് യാത്രക്കാരുമായി പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു ആകാശ എയർ. ഈ സമയത്ത് അതേ പാർക്കിങ് ബേയിലേക്ക് എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ എല്ലാം പുറത്തിറക്കി സുരക്ഷിതരാക്കി.
സ്പൈസ് ജെറ്റ് വിമാനത്തിന്റെ ഒരുഭാഗം ഒടിഞ്ഞിട്ടുണ്ട്. യാത്രക്കാരെ മറ്റൊരുവിമാനത്തിൽ ഹൈദരാബാദിലേക്ക് പോകാനുള്ള സംവിധാനം ഒരുക്കിയെന്ന് ആകാശ എയർ അറിയിച്ചു. ഇരുവിമാനങ്ങളും അറ്റകുറ്റപ്പണികൾക്കായി മാറ്റി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍