Responsive Ad

മിന്നലേറ്റ് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം


മലപ്പുറം:  മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾക്ക്ദാ രുണാന്ത്യം. മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയന്റ് സന്ദർശിക്കാൻ പോയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്.

വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്. പന്തല്ലൂര്‍ മലയിലെ വ്യൂ പോയിന്‍റ് കാണാനെത്തിയ ഏഴംഗ സംഘത്തിനാണ് മിന്നലേറ്റത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്ക്കിടെയാണ് അപകടം.

ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന ഒരാളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഇയാളെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയുടെ മേലെവെച്ചാണ് അപകടം സംഭവിച്ചത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി.

അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍തന്നെ നാട്ടുകാര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് പേര്‍ മെഡിക്കല്‍ കോളേജിലെത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍