Responsive Ad

ഉരഗ-ഉഭയ ജീവി സർവേ

കണ്ണൂർ ഫോറസ്റ്റ് ഡിവിഷന്റെയും മലബാർ അവേർനസ് ആൻഡ് റെസ്ക്യൂ സെൻ്റർ ഫോർ വൈൽഡ് ലൈഫ് ന്റെയും നേതൃത്വത്തിൽ പൈതൽ മലയിൽ മെയ് 27 മുതൽ 29 വരെ ഉരഗ-ഉഭയ ജീവി സർവേ സംഘടിപ്പിച്ചു.  42 ഇനം ജീവികളെ  കണ്ടെത്തിയതിൽ 24 ഇനം തവളകളും 18 ഇനം  ഉരഗങ്ങളും അതിൽ മുപ്പത്തഞ്ചോളം ഇനങ്ങൾ പശ്ചിമഘട്ടത്തിലെ സ്ഥാനീയ (എൻ്റമിക്) ജീവികളാണ്. ഇവയിൽ കൊട്ടിയൂർ വനം മേഖലയിൽ മാത്രം കണ്ട് വരുന്ന ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന കൊട്ടിയൂർ മരപ്പല്ലിയുടെ സാന്നിധ്യം പൈതൽ മലയിൽ കണ്ടെത്തി. അപൂർവ്വമായ മരപ്പല്ലിയുടെ സാന്നിധ്യം ഇവയെ വംശനാശ ഭീഷണിയിൽ നിന്ന് രക്ഷിക്കുവാനും ഒപ്പം പൈതൽ മലയിലെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം വെളിവാക്കുന്നതുമാണ്. കൂടാതെ വംശനാശ ഭീഷണി നേരിടുന്ന തീവയറൻ നീർച്ചൊറിയൻ തവള, പൊന്മുടി അരണ, കൽപ്പറ്റ മഞ്ഞത്തവള,കൊടക് പിലിഗിരിയൻ, വയനാടൻ രാത്തവള, കുടക് രാത്തവള എന്നിവയെയും ഈ വനം പ്രദേശത്ത് കണ്ടെത്തി. ഉയർന്ന മലനിരകളിലെ മഴക്കാടുകളിലെ വളരെ സൂക്ഷ്മമായ ആവാസവ്യവസ്ഥയിൽ കഴിയുന്ന ഈ ജീവികൾ ഭൂതല-കാലാവസ്ഥാ മാറ്റങ്ങൾ കാരണം ഭീഷണി നേരിടുന്നുണ്ട്.കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ,ശ്രീ എസ് വൈശാഖ് IFS ൻ്റെ നിർദ്ദേശാനുസരണം ,തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ്റെ ഏകോപനത്തിൽ കലിംഗ ഫൗണ്ടേഷൻ റിസർച്ച് ഡയറക്ടർ, ഡോ. എസ് ആർ ഗണേഷ്, മാർക് പ്രൊജക്ട് കോഡിനേറ്റർ നന്ദൻ വിജയകുമാർ എന്നിവർ സർവേക്ക് നേതൃത്വം നൽകി. സർവേയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും മാർകിന്റെ അംഗങ്ങളും ഭാഗമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍