Responsive Ad

പുതിയ തലമുറയിൽ ഉണ്ടായ മാറ്റം വ്യക്തമാക്കി വിജയ്


‘റീൽസ് കണ്ടിരുന്ന തലമുറ ഇപ്പോൾ നിയമസഭയിലെ കാര്യങ്ങൾ കാണുന്നു, ജനങ്ങൾക്ക് ഒരു പ്രശ്നമുണ്ടായാൽ അത് ചോദ്യം ചെയ്യാൻ വിജയ് ഉണ്ടാകും’; സി ജോസഫ് വിജയ്

തിരുച്ചിറപ്പള്ളിയിൽ വോട്ടേഴ്‌സിന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. സർക്കാർ രൂപീകരിച്ച് ആറ് മാസം ഒന്നും ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ അരമണിക്കൂറിൽ തന്നെ അതിന് മറുപടി നൽകി. പ്രതിപക്ഷ നേതാവ് കല്യാണവീട്ടിലൊക്കെ എത്തി എന്തൊക്കെയോ പറയുന്നു. താൻ മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ മുഖ്യസേവകൻ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

എംജിആർ,അണ്ണാദുരൈ എന്നിവരുടെ വഴിയിൽ സേവനത്തിന് വന്നവരാണ് നമ്മൾ. എന്നാൽ കുറച്ച് കൂടി പിന്തുണയുണ്ടായിരുന്നെങ്കിൽ തനിച്ച് നിൽക്കാമായിരുന്നു. വരുന്ന തിരഞ്ഞെടുപ്പുകളിൽ അക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കും. വിമർശിക്കുന്നവരോട് ഒരു വാക്ക്. വിമർശനം ഒരിയ്ക്കലും നിർത്തരുത്. അതാണ് തനിയ്ക്കുള്ള ഊർജം.

കോട്ടിട്ട് വരുന്നതിനെ വിമർശിക്കുന്നു. തനിയ്ക്കെന്താ കോട്ട് ധരിയ്ക്കാൻ പാടില്ലേ. രണ്ടേ കളർ മാത്രമാണ് ഉപയോഗിയ്ക്കുന്നത്. ബ്ളാക്കും വൈറ്റും മാത്രം. എല്ലാവരോടും പ്രതികരിക്കേണ്ടെന്ന് ജനങ്ങൾ തന്നെ പറഞ്ഞു തുടങ്ങി. പ്രതികരിക്കേണ്ടത് തങ്ങൾ ചെയ്തോളാം എന്ന് ജനങ്ങൾ ഉറച്ച് പറയുന്നു.

ടിവികെയ്കും ഡിഎംകെയും തമ്മിലാണ് പോരാട്ടമെന്ന് വീണ്ടും പറയുന്നു. ഡിഎംകെയും അണ്ണാ ഡിഎംകെയും ഒരുമിച്ച് അധികാരത്തിലെത്താൻ ഒടുവിലും ശ്രമിച്ചു. ഡിഎംകെ എതിർക്കും തോറും തങ്ങൾക്ക് വളർച്ചയാണ് ഉണ്ടായത്.

നിയമസഭയിൽ എന്ത് നടക്കുന്നുവെന്ന് എല്ലാവരും ശ്രദ്ധിച്ച് കാണുന്നു. റീൽസ് കണ്ടിരുന്ന തലമുറ ഇപ്പോൾ നിയമസഭയിലെ കാര്യങ്ങൾ കാണുന്നു. അവർ ഇപ്പോഴും പറയുന്നു തങ്ങൾ ഒന്നിനും കൊള്ളാത്തവരാണെന്ന്. ഒന്നിനും കൊള്ളാത്തവരാണ് ഇപ്പോൾ നിങ്ങളെ വീട്ടിൽ ഇരിത്തിയതെന്ന് മനസിലാക്കിയാൽ മതി.

ജനങ്ങൾ അവർക്ക് വോട്ട് ചെയ്താൽ നല്ലവർ. ടിവികെയ്ക്ക് വോട്ട് ചെയ്താൽ ഒന്നിനും കൊള്ളാത്തവർ. ഒരു ജനതയെ അടിമകളാക്കിയവരാണ് ഡിഎംകെ. ജനങ്ങൾക്ക് ഒരു പ്രശ്നമുണ്ടായാൽ അത് ചോദ്യം ചെയ്യാൻ വിജയ് ഉണ്ടാകും.

ഡിഎംകെ ടാസ്മാക്കിൽ നിന്ന് പണം കൊള്ളയടിച്ചു. ടിവികെ ടാസ്മാക് കടകൾ പൂട്ടിയാണ് തുടങ്ങിയത്. കർഷകർക്ക് ഇതുവരെ പറ്റുന്നത് ചെയ്തു, ഇതിനും ചെയ്യും. എല്ലാ തെരുവിലും ലഹരി കിട്ടുന്ന നിലയിലേക്ക് മാറ്റിയത് ഡിഎംകെ. അത് പെട്ടെന്ന് മാറ്റിയെടുക്കാൻ കഴിയില്ല.

അതാണ് ഇപ്പോഴും കൊലപാതകങ്ങളും ചട്ടവിരുദ്ധ പ്രവർത്തനങ്ങളും നടക്കാൻ കാരണം. ഇതെല്ലാം അവസാനിപ്പിയ്ക്കാനുള്ള ശ്രമങ്ങൾ വേഗത്തിൽ നടക്കുന്നു. ടിവികെ കുതിരക്കച്ചവടം നടത്തുന്നുവെന്നാണ് ഇപ്പോൾ പറയുന്നത്. ജനങ്ങൾ ഒഴിവാക്കിയ ദുഷ്ടശക്തിയാണ് ഡിഎംകെ.

അണ്ണാ ഡിഎകെയ്ക്ക് ഒപ്പം ചേർന്ന് സർക്കാരുണ്ടാക്കാൻ ശ്രമിച്ചവരാണ് ഡിഎംകെ. അവരാണ് കുതിരക്കച്ചവടം എന്ന് പറഞ്ഞ് ടിവികെയെ വിമർശിയ്ക്കുന്നത്. തമിഴ് നാടിന്റെ അവകാശങ്ങൾ ഒരിയ്ക്കലും വിട്ടുകൊടുക്കില്ല. സമൂഹനീതിയ്ക്കായി എപ്പോഴും നിലകൊള്ളും.

പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റും തന്റെ രണ്ട് കണ്ണുകൾ പോലെ. ഉപതിരഞ്ഞെടുപ്പിൽ നിങ്ങളിൽ ഒരാളെ ഇവിടെ സ്ഥാനാർഥിയാക്കും. തനിയ്ക്ക് നൽകിയ പിന്തുണ പുതിയ സ്ഥാനാർഥിയ്ക്കും നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍