ഊരാളുങ്കലിൻ്റെ അഭിമാന ഗോപുരം
ടി.പദ്‌മനാഭൻ
ഒരിക്കൽ, സംഘത്തെ (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീ വ്സൊസൈറ്റി) അതിൻ്റെ ഇന്നത്തെ നിലയിൽ എത്തിച്ച ക്രാന്തദർശിയായ സാരഥിരമേശനോട്ടുഞാൻ ചോദിച്ചു.' രമേശാ, സംഘമിന്നലോകമെങ്ങും അ റിയപ്പെടുന്ന ഒരു മഹാപ്രസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. നിങ്ങൾക്കുവ ലിയ മൂലധനമുണ്ട്, മികച്ച ജോലിക്കാ തണ്ട്, കോടികൾ വിലവരുന്ന എകപ് മെന്റുകളും ഉണ്ട്. അങ്ങനെയിരിക്കെഅ ദാനിയേയും അംബാനിയെയും പോലു ള്ള ബഹുരാഷ്ട്ര ഭീമൻമാർ നിങ്ങളെ വി ഴുങ്ങാൻ വന്നാലോ..?'
ചിരിച്ചുകൊണ്ടുള്ള രമേശന്റെ മറുപ ടി ഒരു നിമിഷം പോലും വൈകാതെ യായിരുന്നു.
'വോട്ടു ചെയ്യാൻ കഴിയുന്ന ഒരു ഷെ യർ ഹോൾഡർ ആകണമെങ്കിൽ സം ഘത്തിൻ്റെ ജീവനക്കാരൻ ആയിരിക്ക ണം.സംഘത്തിന്റെക്വാറികളിലോറോ ഡുകളിലോ പണിശാലകളിലോ ജോ ലിചെയ്യുന്നവൻ ആയിരിക്കണം.ഞങ്ങ ളുടെ ഭരണഘടന സുദൃഢവും പൂർണവും പഴുതടച്ചതുമാണ്'.
രമേശന്റെആആത്മവിശ്വാസംഎ ന്നെ അമ്പരപ്പിക്കുന്നതായിരുന്നു. പെ ട്ടെന്നൊരുനാൾ രമേശൻ സൊസൈ റ്റിയേയും മലയാളിയെയും വിട്ടുപോകു മ്പോൾ ഒരു പാട് ഓർമ്മകളുണ്ട്. ഞാ നും രമേശനും തമ്മിൽ ദീർഘകാല ത്തെ ബന്ധമുണ്ട്. വെറും ബന്ധമല്ല.
ഊഷ്മളമായ ബന്ധം. ഊരാളുങ്കൽ വഴി പോയാൽ രാവിലെയാണെങ്കി ൽ പ്രഭാത ഭക്ഷണം. ഉച്ചയ്ക്കാണെങ്കി ൽഊണ്. അങ്ങനെ രമേശൻ്റെ ആതി ഥ്യം ഏറ്റുവാങ്ങാതെ മടങ്ങാൻ കഴിയു
മായിരുന്നില്ല.നേരത്തെ സൂചിപ്പിച്ചതു പോലെ പണിയെടുത്തതിന്റെ തഴമ്പ് രമേശന്റെ കൈകളിലുണ്ട്. സ്വയംഅ ദ്ധ്വാനിച്ച് സഹപ്രവർത്തകരുടെ കൂ ട്ടായ്മയോടെയാണ് ഇന്നത്തെ നില യിൽ സൊസൈറ്റിയെ രമേശൻ ഉയ ർത്തിയെടുത്തത്.
ഊരാളുങ്കൽ ലേബർ കോൺടാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ( യു.എൽ.സി.സി.എസ്) ശതാബ്ദി ആ ഘോഷം 2025ഫെബ്രുവരിയിൽആയി രുന്നു. ഇന്ന് 18,000 പേർക്കു തൊഴിലും അത്രയും കുടുംബങ്ങൾക്ക് അന്തസ്സുറ്റ ജീവിതനിലവാരവും പ്രദാനം ചെയ്യുന്ന ഒരു മഹാപ്രസ്ഥാനമായി അതളർ ന്നു. ഉത്പാദന-സേവന മേഖല യിൽ ലോകത്തെരണ്ടാമത്തെ സഹകരണ സ്ഥാപനമായി തലയുയർത്തി നിൽക്കുകയാ ണ്. യു.എന്നിന്റെ അടക്കം നി രവധി അംഗീകാരങ്ങൾ വൈ വിദ്ധ്യവത്‌കരണത്തിൻ്റെ യും ആധുനീകരണത്തിൻ്റെ യും പാതയിൽ കാലത്തിനൊ ത്തു ചുവടുറപ്പിക്കാൻ കഴിഞ്ഞ സംഘത്തിന് നിർമ്മാ ണരംഗത്തിനൊപ്പം ഐ.ടി., ഐ.ടി അടിസ്ഥാന സൗ കര്യം, നൈപുണ്യവികസനം, ടൂറിസം, കരകൗശലം,പാർപ്പിടം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, പ്രോജക്ട് കൺസ ൾട്ടൻസി, കൃഷി തുടങ്ങി വിവിധമേഖല കളിൽ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട് എന്ന ത് ഓരോമലയാളിയെയും അഭിമാനപു ളകിതരാക്കുന്ന കാര്യമാണ്.
ഊരാളുങ്കൽ സൊസൈറ്റിയുമാ യി ഒത്തുനോക്കുമ്പോൾ ഏതാനും വ യസിന്റെ ഇളപ്പമേ എനിക്കുള്ളൂ. കഴി ഞ്ഞ എത്രയോ വർഷങ്ങളായി സൊ സൈറ്റിയുടെ നാനാമുഖമായ വളർച്ച കൾ സശ്രദ്ധം, സസൂക്ഷ്മം എന്നാൽ വി മർശന ബുദ്ധി പണയം വയ്ക്കാതെതന്നെനോ ക്കിക്കാണുന്നവനാ ണ് ഞാൻ. എന്നെങ്കിലും ഏതെങ്കിലും വിഷയത്തി ൽ സംശയം നേ രിട്ടാൽ എത്ര തിരക്കുണ്ടായാലും എൻ്റെ സംശയങ്ങൾ പൂർണ
മായും പരിഹരിക്കപ്പെടും വരെ കാര്യ ങ്ങൾ വിശദീകരിച്ചു തരാൻ രമേശന് ഒരു മടിയും ഉണ്ടായിട്ടില്ല.
ആർക്കിടെക്ചറൽ മഹാത്ഭുതം
ഊരാളുങ്കൽ നിർമ്മിച്ചിട്ടുള്ള പ്രസിദ്ധ മായ റോഡുകൾ, പാലങ്ങൾ, കെട്ടിട ങ്ങൾ എന്നിവയൊക്കെ കണ്ടിട്ടുള്ളവ നാണു ഞാൻ. 2018-19 കാലത്തെ മ ഹാപ്രളയത്തിൽ കേരളത്തിലെ പല പ്രധാന റോഡുകളും പൂർണമായോ ഭാ ഗികമായോ നശിച്ചുപോവുകയുണ്ടായ ല്ലോ. അവയൊക്കെ് റെക്കാഡ് സമയ ത്തിനുള്ളിൽ പഴയതിലും ഉറപ്പോടെയും ഭംഗിയോടെയും പുനർനിർമ്മിച്ചത് ഊ രാളുങ്കലാണ്.
പാലങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസിലേക്കു കയറിവരുന്നത് ഏഷ്യയിലെ ഏറ്റവും നീളമുള്ള കോൺ ക്രീറ്റ് ബോസ്ട്രിംഗ് പാലമായ വലിയഴി കൽപാലം തന്നെ കേരളത്തിന്റെ ആ ർക്കിടെക്‌ചറൽ മഹാത്ഭുതം എന്ന നി ലയിൽ ഈ പാലം അറിയപ്പെടുന്നു. പാ ലത്തിൻ്റെ ഒരുവശത്തു കായലാണ്. മ റുവശത്തു കടലും. ഈ പാലം കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്നു. ഇതിലൂടെ കടന്നുപോയപ്പോൾ ഞാ ൻ ഓർത്തത് സാൻഫ്രാൻസിസ്കോ യിലെ ലോകപ്രശസ്തമായ ഗോൾഡ ൻ ഗേറ്റ് ബ്രിഡ്ജ് ആണ്.
ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് അത്യന്തം സുന്ദരമാണ്, അതേസമയം ഏറെ ഭീതി ദവും, വലിയഴിക്കൽ പാലം എന്നിലെ സുന്ദരഭാവനകളെദ്ദീപിപ്പിക്കുകമാത്ര മേ ചെയ്തുള്ളൂ. ഗോൾഡൻ ഗേറ്റിനെപ്പോ
പെട്ടെന്നൊരുനാൾ രമേശൻ ഊരാളുങ്കൽ സൊസൈറ്റിയേയും മലയാളിയെയും വിട്ടുപോ കുമ്പോൾ ഒരു പാട് രമേശനും തമ്മിൽ ദീർഘ കാലത്തെ ബന്ധമുണ്ട്. വെറും ബന്ധമല്ല. ഊഷ്മള മായ ബന്ധം. പണിയെടു ത്തതിന്റെ തഴമ്പുമേശ ന്റെ കൈകളിലുണ്ട്. സ്വയം അദ്ധ്വാനിച്ച്, സഹപ്രവർത്തകരുടെ കൂട്ടായ്മയോടെയാണ് ഇ ന്നത്തെ നിലയിൽ സൊസൈറ്റിയെ രമേശൻ ഉയർത്തിയെടുത്തത്
ലെഭയപ്പെടുത്തുകയുണ്ടായില്ല. ഈപാ ലം രൂപകല്പന ചെയ്തത്.മദിരാശി ഐ. ഐ.ടിയിലെ വിഖ്യാതനായ പ്രൊഫ സർ അരവിന്ദനാണ്. ഈ പ്രവൃത്തി ഏ റ്റെടുക്കാൻ അദ്ദേഹത്തെപ്രേരിപ്പിച്ചതാ കട്ടെസൊസൈറ്റിയുടെ ചെയർമാനായ പാലേരി രമേശനും.
ഈ പ്രതിഭകളുടെ അപൂർവ സംഗ മത്തിൽ സംജാതമായ വലിയഴിക്കൽ പാലം സൊസൈറ്റിയുടെ കിരീടത്തി ലെ പൊൻതൂവലായി ഇന്നു പരിലസി ക്കുന്നു. ഒരുപക്ഷേ, രമേശൻ എന്ന വ്യ ക്തിക്കുള്ള അഭിമാന ഗോപുരവും. രമേ ശൻ കേരളത്തിന് നൽകിയ സംഭാവ നകൾ ആ രീതിയിൽ സ്മരിക്കപ്പെട്ടോ യെന്ന് സംശയമാണ്. നിസ്വാർത്ഥനാ യിരുന്നു രമേശൻ. ഒന്നും ആഗ്രഹിച്ചി രുന്നതുമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍