ഓപ്പറേഷൻ തെളിമയുമായി ഫുഡ് സേഫ്റ്റി വിഭാഗം
ഓപ്പറേഷൻ തെളിമയുടെ ഭാഗമായി കോഴിക്കോട് ബീച്ച് പ്രദേശത്ത് ഇന്നലെ വ്യാപക പരിശോധന നടത്തി.
ആകെ 30 പരിശോധനകൾ നടത്തി. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 7 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. ഒരു സ്ഥാപനം അടപ്പിക്കുകയും ചെയ്തു. സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണ മൊബൈൽ ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെ പരിശോധിക്കുകയും, നിലവാരമില്ലാത്ത 7 ലിറ്റർ എണ്ണ കണ്ടെത്തിയിടങ്ങളിൽ അത് നീക്കം ചെയ്യുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ഒരു ഷവർമ കടയും അടപ്പിച്ചു.
എന്നാൽ, ഈ പരിശോധനയിൽ കണ്ട ചില കാഴ്ചകൾ ഗൗരവമായി ചിന്തിക്കേണ്ടതാണ്.
🧊 ചെളിയോടുകൂടി സൂക്ഷിച്ചിരുന്ന ഐസ് ബ്ലോക്കുകൾ — 2 ഐസ് ബ്ലോക്ക് നശിപ്പിച്ചു.
🧤 വൃത്തിഹീനവും synthetic നിറങ്ങൾ നിറഞ്ഞ തുണികൾ ഉപയോഗിച്ച് ഐസ് കൈകാര്യം ചെയ്യുന്ന രീതി.
🌯 അശാസ്ത്രീയമായും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും തയ്യാറാക്കി വിൽക്കുന്ന ഷവർമ.
☀️ നേരിട്ട് സൂര്യപ്രകാശവും ചൂടും ഏൽക്കുന്ന വിധത്തിൽ സൂക്ഷിച്ചിരുന്ന വാട്ടർ ബോട്ടിലുകൾ.( packaged drinking water)
🥒 പ്ലാസ്റ്റിക് കുപ്പികളിൽ, നേരിട്ടുള്ള സൂര്യതാപത്തിൽ സൂക്ഷിച്ചിരുന്ന അച്ചാറുകളും ഉപ്പിലിട്ടതും
🥚 ചെളിപുരണ്ട പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ.
🪺 അശാസ്ത്രീയമായ രീതിയിൽ ചെളിപുരണ്ട പാത്രങ്ങളിൽ സൂക്ഷിച്ച ഐസ് ഇട്ട പുഴുങ്ങിയ കാടമുട്ടകൾ.
🗑️ തുറന്ന നിലയിൽ സൂക്ഷിച്ചിരുന്ന ജൈവമാലിന്യങ്ങൾ.
🥤 വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ചിരുന്ന ശീതളപാനീയ കുപ്പികൾ.
ഇവയെല്ലാം ഒരു കാര്യം വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു:
മാറേണ്ടത് നിയമങ്ങൾ മാത്രമല്ല… മനോഭാവമാണ്.
ഭക്ഷണം വിൽക്കുന്നവർക്ക് ശുചിത്വവും സുരക്ഷയും ഒരു അധിക ബാധ്യതയല്ല; അത് ഉപഭോക്താവിനോടുള്ള ഉത്തരവാദിത്വമാണ്.
അതുപോലെ, ഉപഭോക്താക്കളും “വില കുറവാണോ, രുചിയുണ്ടോ” എന്നതിലുപരി “ഇത് സുരക്ഷിതമാണോ, വൃത്തിയുള്ളതാണോ?” എന്ന് ചോദിക്കേണ്ടതുണ്ട്.
ശുചിത്വമുള്ള ഭക്ഷണം ഒരു അവകാശമാണ്.
സുരക്ഷിതമായ ഭക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്