ട്രെയിനിൽ യുവതി കവർച്ചക്കിരയായി; അടിയന്തര സഹായം ലഭിച്ചില്ല
ആനന്ദ് വിഹാർ ടെർമിനൽ–ന്യൂ ജൽപായ്ഗുരി എക്സ്പ്രസിലെ ഫസ്റ്റ് എസി കൂപ്പെയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ 2.5 ലക്ഷം രൂപയുടെ ആഭരണങ്ങളും 25,000 രൂപയും മോഷണം പോയി. ലഖ്നൗ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പൂട്ടിയിട്ട കൂപ്പെയുടെ സുരക്ഷ തകർത്താണ് മോഷണം നടത്തിയതെന്നാണ് യുവതിയുടെ പരാതി. നാല് തവണ എമർജൻസി ചങ്ങല വലിച്ചിട്ടും റെയിൽവേ ജീവനക്കാരിൽ നിന്നോ ആർ.പി.എഫിൽ നിന്നോ സഹായം ലഭിച്ചില്ലെന്നും യുവതി വീഡിയോയിൽ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍