Wayanad
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; 2 യുവാക്കൾ അറസ്റ്റിൽ
മാനന്തവാടി :
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ രണ്ട് യുവാക്കൾ അറസ്റ്റിൽ.
തവിഞ്ഞാൽ മക്കിമല കാപ്പിക്കുഴിയിൽ ആഷിഖ് (25), ആറാംനമ്പർ ഉന്നതിയിലെ ജയരാജൻ (25) എന്നിവരെയാണ് തലപ്പുഴ പൊലീസ് ചെയ്തത്. പതിനാറു കാരിയാണ് പീഡനത്തിന് ഇരയായത്. അച്ഛനും
അമ്മയും വീട്ടിലില്ലാതിരുന്ന സമയം വിദ്യാർഥിനിയെ വീട്ടിൽനിന്നു നിർബന്ധിച്ച് പുറത്തിറങ്ങി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.
തുടർന്ന് പൊലീസ് നടത്തിയ
അന്വേഷണത്തിൽ പ്രതികളെ
കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണു കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
Post a Comment
0 Comments