പ്രാണ വേദനയിലും വിദ്യാർഥികളെ കാത്തു; പിന്നാലെ മരണം
തൃശൂർ : സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ശാരീരിക അസ്വസ്‌ഥത അനുഭവപ്പെട്ട ഡ്രൈവർ ഉടൻ സുരക്ഷിതമായി നിർത്തി, പിന്നാലെ കുഴഞ്ഞു വീണു മരിച്ചു. കുരുവിലശ്ശേരി മാരിക്കൽ കരിപാത്ര എം.വി.സഹദേവനാണ് (64) കുട്ടികളെ സുരക്ഷിതരാക്കിയ ശേഷം മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് പൂപ്പത്തി സരസ്വതി വിദ്യാലയത്തിലെ വിദ്യാർഥികളെ വീടുകളിലേക്കു കൊണ്ടുപോകുന്നതിനിടെയാണു സഹദേവന് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടത്. ബസ് ഒതുക്കി നിർത്തുമ്പോൾ 9 വിദ്യാർഥികളും സ്‌കൂൾ ജീവനക്കാരിയും ഒപ്പം ഉണ്ടായിരുന്നു. മാള - അന്നമനട റോഡിലൂടെ ബസ് ഓടിക്കുമ്പോൾ കുഴഞ്ഞുപോയ സഹദേവൻ സമീപത്തെ പെട്രോൾ പമ്പിനടുത്ത് നിർത്തുകയായിരുന്നു. അവശനായ സഹദേവനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു വർഷം മുൻപാണ് സരസ്വതി വിദ്യാലയത്തിൽ ഡ്രൈവറായി ജോലിക്കെത്തിയത്. ഭാര്യ: രജനി. മക്കൾ: ശരണ്യ, നികേഷ്. മരുമകൻ: കൃഷ്ണകുമാർ.
Post a Comment
0 Comments