Kozhikode
ഹർഷിന വീണ്ടും സമരത്തിന്; 29ന് കലക്ടറേറ്റിനു മുൻപിൽ സത്യഗ്രഹം
» ആരോഗ്യമന്ത്രിയുമാ യി സംവാദത്തിന് തയാറെന്ന് ഹർഷിന സമരസമിതി
കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി ആറു വർഷം നരകയാതന അനുഭവിച്ച ഹർഷിന തനിക്ക് നീതി നിഷേധത്തിക്കുന്നതിനു എതിരെ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. ആരോഗ്യമേഖലയി
ലെ ന്യൂനതകൾ മറച്ചുവെച്ച് സം വാദത്തിന് വെല്ലുവിളിക്കുന്ന ആ രോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വെല്ലുവിളി സ്വീകരിക്കുന്നതായി ഹർഷിന സമര സഹായ സമിതി അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന
ആർട്ടറി ഫോർസെപ്സ‌് (കത്രിക)
വയറ്റിൽ കുടുങ്ങി ആറു വർഷം നരകയാതന അനുഭവിച്ച ഹർഷി
നക്ക് നീതി ലഭ്യമാക്കുന്നതിൽ സ ർക്കാർ പരാജയപ്പെട്ടെന്നും സമ രസമിതി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്ര സവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടു ങ്ങിയതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.
നിയമപോരാട്ടവുമായി ഹർഷിന മുന്നോട്ട് പോകുമ്പോൾ കേസ് ദുർബലപ്പെടുത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. അതിൻ്റെ ഫലമായാണ് വിചാരണക്ക് ഹൈകോടതി യിൽനിന്ന് സ്റ്റേ ലഭിച്ചത്.
സർക്കാർ തുടർന്നു വരുന്ന നീതി നിഷേധത്തിനെതിരെ സമര വുമായി മുന്നോട്ടുപോകും. ഈ മാസം 29ന് കലക്ടറേറ്റിനു മുന്നി ൽ സത്യഗ്രഹ സമരം നടത്താൻ സമരസമിതി തീരുമാനിച്ചു.
യോഗത്തിൽ ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു.
കൺവീനർ മുസ്തഫ പാലാഴി, വൈസ് ചെയർമാൻ ഇ.പി.അൻ വർ സാദത്ത്, ജോ. കൺവീനർ മാത്യു ദേവഗിരി, സുഭാഷ് ചന്ദ്രൻ, കെ.ഇ.ഷബീർ, റാഷിദ് പടനിലം, കെ.കെ. ഹർഷിന, ഹർഷിനയുടെ ഭർത്താവ് അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
Post a Comment
0 Comments