എംഡിഎംഎയുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ

കൊയിലാണ്ടി : 
പയ്യോളിയിൽ 24 ഗ്രാം എംഡിഎംഎയുമായി യുവാവ് 
പിടിയിൽ. കണ്ണൂർ സ്വദേശി വസിം നിസാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 24.8 ഗ്രാം ഇയാളിൽ നിന്ന് കണ്ടെടുത്തു.  പയ്യോളി പൊലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡും ചേർന്നാണ ലഹരി വിൽപനക്കാരനെ പിടികൂടിയത്. 

Post a Comment

0 Comments