റൗഡിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
കോഴിക്കോട് : ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയും റൗഡിയുമായ ചക്കുംകടവ് എംപി ഹൗസിൽ മുഹമ്മദ് ഫാസിലിനെ (23) കാപ്പ ചുമത്തി ജയിലിൽ അടച്ചു. ഇയാൾക്കെതിരെ കോഴിക്കോട്, മലപ്പുറം, എറണാകുളം, കണ്ണൂർ ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലായി മോഷണം, കവർച്ച, പിടിച്ചുപറി, അടിച്ചു പരുക്കേൽപ്പിക്കൽ തുടങ്ങിയ കേസുകൾ നിലവിലുണ്ട്. പന്നിയങ്കര സ്‌റ്റേഷൻ ഇൻസ്പെക്‌ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രൻ സമർപ്പിച്ച ശുപാർശയിലാണ് കാപ്പ ചുമത്തി കലക്ടർ ഉത്തരവിട്ടത്.
Post a Comment
0 Comments