വിപ്ള വീര്യം ജ്വലിക്കുന്ന മണ്ണ് വിഎസിനെ ഏറ്റുവാങ്ങി
ആലപ്പുഴ : പുന്നപ്ര സഖാക്കളുടെ ഓർമകൾ തുടിക്കുന്ന വിപ്ളവ വീര്യം ജ്വലിക്കുന്ന വലിയ ചുടുകാട്ടിലെ മണ്ണ് വിഎസിൻ്റെ ചിതാഭസ്‌മം ഏറ്റുവാങ്ങി. പെരുമഴയെയും തോൽപ്പിച്ച് എത്തിയ പതിനായിരങ്ങളുടെ അന്ത്യാഭിവാദ്യം സ്വീകരിച്ച് പുന്നപ്ര സമര നായകനു ഉറ്റ സഖാക്കൾക്കൊപ്പം ചുടുകാട്ടിൽ നിത്യവിശ്രമം. വലിയ ചുടുകാട്ടിൽ പ്രത്യേകം തയാറാക്കിയ സ്‌ഥലമാണ് വിഎസിൻ്റെ സംസ്‌കാരം നടത്തിയത്. സംസ്കാരം കഴിഞ്ഞിട്ടും പിരിഞ്ഞുപോകാനാകാതെ അവർ ധീര സഖാവിൻ്റെ ഓർമകൾ ഹൃദയത്തിലേറ്റി മുദ്രാവാക്യം വിളിച്ചുകൊണ്ടേയിരുന്നു.
പുന്നപ്ര- വയലാർ സമരത്തിന്റെ സ്‌മരണകൾ പുതുക്കുന്ന സമയത്ത് ദീപശിഖ കൈമാറിയിരുന്ന വിഎസ് ഇനി പുതു തലമുറകൾക്ക് ഇവിടെ വിപ്ളവ ആവേശമാകും, ജ്വലിച്ചിരുന്ന സമര നായകത്വം അവർക്ക് വിപ്ളവനാളമാകും. അഗ്നി നാളങ്ങൾ ആ ഭൗതിക ശരീരം ഏറ്റുവാങ്ങുമ്പോൾ ചരിത്രത്തിൽ വിഎസ് എന്ന സമരനായകൻ ചിരപ്രതിഷ്‌ഠനായി.
Post a Comment
0 Comments