രാമായണ പുണ്യവുമായി കർക്കിടകം പിറന്നു

കോഴിക്കോട് :
മനസ്സിലെ ഇരുൾ മാറി പൊരുൾ നിറയാൻ രാമായണ പുണ്യവുമായി കർക്കിടക മാസം  പിറന്നു. ഇനി ഒരു മാസക്കാലം വിജ്‌ഞാനപ്രകാശം പരത്തുന്ന രാമകഥാ ശീലുകളുടെ ദിനരാത്രങ്ങൾ. കത്തിച്ചു വച്ച നിലവിളക്കിനു മുൻപിൽ വീട്ടിലെ മുതിർന്ന അംഗം രാമായണം പാരായണം ചെയ്യും. കുട്ടികൾ ഉൾപ്പെടെയുള്ളവർ ഏറ്റുചൊല്ലും. ക്ഷേത്രങ്ങളിലും പ്രത്യേക ചടങ്ങുകൾ ഉണ്ടാകും. നാലമ്പല ദർശനവും ഉണ്ടാകും. അധർമം എത്രത്തോളം കരുത്താർജിച്ചാലും അന്തിമ വിജയം ധർമത്തിനും നന്മയ്ക്കും ആയിരിക്കുമെന്ന രാമായണ സന്ദേശം കാലാതീതമാണ്.

Post a Comment

0 Comments