വീട്ടു മുറ്റത്ത് എത്തിയ ആനയുടെ ആകമണത്തിൽ പരുക്ക്
തൊട്ടിൽപ്പാലം : കാവിലുംപാറയിൽ കൂട്ടംതെറ്റിയ കാട്ടാന ഭീതി പരത്തുന്നു. വീട്ടുമുറ്റത്തെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്കേറ്റു. കരിങ്ങാട് മുട്ടിച്ചിറ സ്വദേശികളായ തങ്കച്ചനും ഭാര്യ ആനിയ്ക്കുമാണ് പരുക്കേറ്റത്. പ്രദേശത്ത് ആഴ്ചകളോളമായി ആന ഭീതി പരത്തുകയാണ്. തങ്കച്ചന്റെ വീട്ടുമുറ്റത്ത് എത്തിയ കുട്ടിയാന ഭാര്യ ആനിയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇവർ ഓടി രക്ഷപ്പെടുന്നതിനിടെയാണു വീണു പരുക്കേറ്റത്. ഭാര്യയുടെ നിലവിളി ശബ്ദം കേട്ടെത്തിയ തങ്കച്ചനെ ആന ചവിട്ടുകയായിരുന്നു. പരുക്കേറ്റ ഇരുവരും ചികിത്സയിലാണ്. സംഭവം അറിഞ്ഞ് കരിങ്ങാട് എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കൂട്ടം തെറ്റി എത്തിയ ആനയെ പിടികൂടി ആന വളർത്ത് കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment
0 Comments