ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ട അവശേഷിക്കുന്നത് ദുരൂഹതകൾ മാത്രം
കണ്ണൂർ : സെൻട്രൽ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ ആയെങ്കിലും ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ.
സെല്ലിൽ നിന്നു പുറത്തിറങ്ങിയാലും അതീവ സുരക്ഷയുള്ള ജയിലിലെ രണ്ട് മതിൽ കടക്കാതെ ഗോവിന്ദ ചാമിക്ക് പുറത്തെത്താൻ ആകില്ലെന്നിരിക്കെ എങ്ങനെ ഒറ്റക്കൈയ്യനായ ഗോവിന്ദചാമി പുറത്തെത്തി എന്നതടക്കമുള്ള ഒട്ടേറെ ചോദ്യങ്ങൾക്ക് ഇനി ഉത്തരം കിട്ടേണ്ടതുണ്ട്. സൗമ്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തടവു ശിക്ഷ അനുഭവിക്കുന്നതിനിടെയാണു ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം. ജയിൽ ചാടിയ ഗോവിന്ദച്ചാമി കിണറ്റിൽ ഒളിച്ചിരിക്കുന്നത് ആദ്യമായി കണ്ട ഉണ്ണിക്കൃഷ്ണനെ കുത്തിക്കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജയിൽ ചാടി മണിക്കൂറുകൾ കഴിഞ്ഞ ശേഷം കണ്ണൂർ തളാപ്പിലെ ഒരു ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിനുള്ളിൽ നിന്നാണു നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഗോവിന്ദചാമിയെ പിടികൂടിയത്.
Post a Comment
0 Comments