പൊലീസിനെ കണ്ട് കൊക്കയിൽ ചാടിയ യുവാവിന്റെ കാറിൽ എംഡിഎംഎ


താമരശ്ശേരി : പൊലീസിനെ കണ്ട് കാർ ചുരത്തിൽ നിർത്തി കൊക്കയിലേക്കു ചാടിയ യുവാവിൻ്റെ വാഹനത്തിൽ മാരക രാസലഹരി മരുന്ന് കണ്ടെത്തി. തിരൂരങ്ങാടി സ്വദേശി ഷഫീഖാണ പോലീസിനെ കണ്ട് കാർ നിർത്തി കൊക്കയിലേക്ക് ചാടിയത്. വാഹനത്തിൽ നിന്നു എംഡിഎംഎ  കണ്ടെത്തിയിട്ടുണ്ട്. ചുരത്തിലെ ഒൻപതാം വളവിനു സമീപം വച്ചാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. വെള്ള ഷർട്ട് ധരിച്ച യുവാവാണ് ചാടിയതെന്ന് സംഭവം കണ്ടവർ പറഞ്ഞു. സ്ഥലത്ത് ഫയർഫോഴ്സും പൊലീസ് സംഘവും പരിശോധന തുടരുകയാണ്. കൊക്കയിൽ ചാടി യുവാവിനെ കണ്ടെത്താനായി ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. നേരത്തെ 90 ഗ്രാം എംഡിഎംഎയുമായി ഷഫീഖ്  പൊലീസ് പിടിയിലായിരുന്നു.

Post a Comment

0 Comments