കൊടും ക്രൂരതകൾ മാത്രം; ഗോവിന്ദച്ചാമിയുടെ ക്രിമിനൽ ജീവിതം



ജയിൽ ചാടി കിണറ്റിൽ ഒളിച്ച ഗോവിന്ദച്ചാമി പിടിയിലായപ്പോൾ

കണ്ണൂർ : സെൻട്രൽ ജയിലിൻ്റെ എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്ന് മതിൽ ചാടിയ ഗോവിന്ദച്ചാമിയെന്ന കുറ്റവാളി സാധാരണ ഒരു കുറ്റവാളിയല്ല.  സങ്കൽപ്പിക്കാവുന്നതിലപ്പുറം അങ്ങേയറ്റത്തെ ക്രൂരതകളോടെ മാത്രം കുറ്റകൃത്യം നിർവഹിക്കുന്ന കൊടും കുറ്റവാളിയാണ്. അമിതമായ ലൈംഗിക ആസക്‌തിയുള്ള ഗോവിന്ദച്ചാമി ജയിലിൽ ആകുന്നതിനു മുൻപ് പതിവായി സ്ത്രീകളെ തേടി അലയുമായിരുന്നു. യുവതിയെ ട്രെയിനിൽ നിന്നു തള്ളിയിട്ട് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലാണ് ഗോവിന്ദച്ചാമി ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്നത്. ഈ കേസിൽ തൃശൂർ അതിവേഗ വിചാരണ കോടതി വിധിച്ച വധ ശിക്ഷ ഹൈക്കോടതി ശരിവച്ചെങ്കിലും പിന്നീട് സുപ്രീം കോടതി ജീവപര്യന്തം തടവായി ശിക്ഷ കുറച്ചു. 
ഗോവിന്ദച്ചാമി അന്നും ഇന്നും

2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളത്തു നിന്നു ഷൊർണൂരിലേക്കുള്ള പാസഞ്ചർ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ 23 വയസ്സുള്ള യുവതിയെ ഗോവിന്ദച്ചാമി പുറത്തേക്ക് തള്ളയിടുന്നത്. വളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനു സമീപം വച്ചാണ് ഗോവിന്ദച്ചാമി യുവതിയെ പുറത്തേക്ക് തള്ളിയിട്ട് പിന്നാലെ ചാടിയത്. പാളത്തിൽ പരുക്കേറ്റു കിടന്ന യുവതിയെ എടുത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. അതിനു ശേഷം യുവതിയുടെ ബാഗിലെ പണവും മൊബൈൽ ഫോണും കവർന്ന് രക്ഷപ്പെട്ടു. കുറച്ചു സമയം കഴിഞ്ഞ ശേഷമാണ് തല തകർന്ന് അബോധാവസ്‌ഥയിലായ യുവതിയെ റെയിൽവേ ട്രാക്കിനു സമീപം ആളുകൾ കണ്ടെത്തിയത്. 
5 ദിവസം ആശുപത്രിയിൽ മരണത്തോടു മല്ലിട്ട് ആ യുവതി മരിച്ചു. 
കിണറ്റിൽ ഒളിച്ച ഗോവിന്ദച്ചാമി

കൃത്യത്തിനു ശേഷം അവിടെ നിന്നു രക്ഷപ്പെട്ട ഗോവിന്ദച്ചാമിയെ പാലക്കാട്ടു വച്ചാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. 
ജയിലിലും ഇയാൾ ക്രൂരമായ രീതികളായിരുന്നു പിന്തുടർന്നിരുന്നത്. സഹ തടവുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയിട്ടുണ്ട്. ആക്രമണങ്ങൾ പതിവായിരുന്നു.
ജയിൽ ചാടാൻ മതിലിൽ തുണി നീളത്തിൽ കെട്ടിയ നിലയിൽ

Post a Comment

0 Comments