Eranakulam
റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു
അവ്യുക്ത്
എറണാകുളം : വില്ലനായി റംബൂട്ടാൻ.
റംബൂട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി ഒരു വയസ്സുള്ള ആൺ കുഞ്ഞ് മരിച്ചു. പെരുമ്പാവൂരില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകന്‍ അവ്യുക്ത് ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. മുത്തശ്ശിയുമൊത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കൈയിൽ ഉണ്ടായിരുന്ന റംബൂട്ടാന്‍ കുഞ്ഞ് വിഴുങ്ങുകയായിരുന്നു. ഉടന്‍ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
Post a Comment
0 Comments