കുതിരകളാൽ പൊറുതിമുട്ടിയ നഗരം
ജബൽപൂർ നഗരത്തിൽ ഇ - റിക്ഷയിൽ കുടുങ്ങിപ്പോയ കുതിര.
ജബൽപൂർ : മധ്യപ്രദേശിലെ ജബൽപൂർ നഗരത്തിൽ അലഞ്ഞു തിരിയുന്ന കുതിരകൾ കാരണം ജനങ്ങൾ ഭീതിയിൽ. കുതിരകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ രണ്ടു പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസമാണ് ഇവിടെ രണ്ട് കുതിരകൾ ആക്രമാസക്തമായത്.
കുതിരകളെ തുരത്തി ഓടിക്കാൻ ആളുകൾ ശ്രമിച്ചെങ്കിലും ഇവ രണ്ടും ഒരു കടയിലേക്ക് ഓടിക്കയറി അവിടെയും നാശനഷ്ടമുണ്ടാക്കി. ഭീതി പരത്തി റോഡിലൂടെ ഓടിയ കുതിരകളിൽ ഒരെണ്ണം യാത്രക്കാരനുമായി പോയ ഇ റിക്ഷയിലേക്ക് ചാടിക്കയറി ഡ്രൈവർക്കും യാത്രക്കാനും പരുക്കേറ്റു. റിക്ഷയിൽ കുടുങ്ങിയും പരസ്പരമുള്ള ആക്രമണത്തിലും കുതിരകൾ ക്ക് പരുക്കേറ്റിട്ടുണ്ട്.
Post a Comment
0 Comments