നാട്ടിൽ എത്തിയ കുട്ടിയാനയെ പിടികൂടാത്തതിൽ പ്രതിഷേധം
കോഴിക്കോട് : തൊട്ടിൽപ്പാലം ചൂരണിയിൽ ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തി കുട്ടിയാന തുടരുന്നു. ആഴ്ചകളായി പ്രദേശം ഭീതിയിലാണ്.
ഇന്നലെ ഇതിനെ തുരത്താൻ എത്തിയ വനപാലകർക്കും നാട്ടുകാർക്കും നേരെ കുട്ടിയാന പാഞ്ഞടുത്തു. ഭാഗ്യത്തിനാണ് ദുരന്തങ്ങൾ ഒഴിവായത്. കുട്ടിയാനയെ പിടികൂടി നാടുകടത്താൻ വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി.
നാട്ടുകാരുടെ കടുത്ത പ്രതിഷേധമാണ് ഉദ്യോഗസ്ഥർ നേരിടേണ്ടി വന്നത്. ഒരു മാസത്തോളമായി ഈ കുട്ടിയാന ജനവാസ കേന്ദ്രത്തിൽ തുടരുകയാണ്. ഇന്നലെ ആൾക്കൂട്ടത്തെ കണ്ടു പരിഭ്രമിച്ച ആന കൃഷിയിടത്തിലൂടെ ഓടി വൻ നാശവും വരുത്തിയിട്ടുണ്ട്.
Post a Comment
0 Comments