ഹൈബ്രിഡ് കഞ്ചാവുമായി യുവതി കരിപ്പൂരിൽ പിടിയിൽ
കോഴിക്കോട് : കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. അബുദാബി വിമാനത്തിൽ എത്തിയ പയ്യന്നൂർ സ്വദേശി മഷൂദയാണ് (30) കസ്റ്റംസിന്‍റെ പിടിയിലായത്. 23.5 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് യുവതിയിൽ നിന്നു കണ്ടെടുത്തത്. മിഠായി കവറുകളിൽ ഒളിപ്പിച്ചായിരുന്നു ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നത്. തായ്‌ലൻഡിൽ നിന്ന് കൊണ്ടുവരികയായിരുന്നു ഹൈബ്രിഡ് കഞ്ചാവ് എന്നാണു വിവരം. തായ്‌ലൻഡിൽ നിന്നു അബുദാബി വഴി കരിപ്പൂരിൽ എത്തുകയായിരുന്നു മഷൂദ. 16 പാക്കറ്റുകളിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി മഷൂദയെ റിമാൻഡ് ചെയ്തു.
Post a Comment
0 Comments