നരിക്കുനി ചെമ്പക്കുന്നിൽ ഓട്ടോ കാറിനു മുകളിൽ മരം വീണു; ഒഴിവായത് വൻ അപകടം
വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോ ടാക്‌സിക്ക് മുകളിൽ തണൽ മരം വീണപ്പോൾ.
നരിക്കുനി : സ്കൂൾ വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോ ടാക്‌സിക്ക് മുകളിൽ തണൽ മരം കടപുഴകി വീണു. ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ ചെമ്പക്കുന്ന് ജംക്‌ഷനിലാണ് സംഭവം. തണൽ മരത്തിൻ്റെ തടി ഭാഗം വാഹനത്തിനു മേൽ പതിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. മരം കടപുഴകി വീണപ്പോൾ വിദ്യാർഥികൾ സഞ്ചരിച്ച വാഹനത്തിനു മുകളിൽ ശിഖരങ്ങൾ പതിക്കുകയായിരുന്നു.
6 വിദ്യാർഥികളാണു ഓട്ടോ ടാക്‌സിയിൽ ഉണ്ടായിരുന്നത്.
ഉടൻ തന്നെ ഡ്രൈവർ വിദ്യാർഥികളെ പുറത്തിറക്കി സുരക്ഷിതരാക്കി. സ്‌കൂൾ വാഹനം തകരാറിലായതിനെ തുടർന്ന് പകരം ഓട്ടിയതായിരുന്നു ഓട്ടോ ടാക്‌സി.മരത്തിൻ്റെ ശിഖരങ്ങൾക്കിടയിൽ കുടുങ്ങിയ ബൈക്ക് യാത്രികനും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മരക്കൊമ്പുകൾ പതിച്ച് ഓട്ടോ ടാക്സിക്ക് നാശമുണ്ടായി. സെക്കൻഡിൻ്റെ ഏതോ ഒരു അംശത്തിൻ്റെ വ്യത്യാസത്തിലാണു വലിയൊരു ദുരന്തത്തിൽ നിന്നു ഡ്രൈവറും കുട്ടികളും രക്ഷപ്പെട്ടത്.
തണൽ മരം കടപുഴകിയപ്പോൾ സെക്കൻഡിൻ്റെ നേരിയൊരംശം വ്യത്യാസത്തിലാണ് വലിയ തടി ഭാഗങ്ങൾ ഓട്ടോ ടാക്സിയിൽ പതിക്കാതിരുന്നത്. കുട്ടികളെ കയറ്റി സ്‌കൂളിലേക്കു പോവുകയായിരുന്നു ഓട്ടോ ടാക്സി. ജംക്‌ഷനിലേക്കു പ്രവേശിക്കുന്നതിനു മുൻപുള്ള റോഡിലെ വരമ്പ് കണ്ട് ഡ്രൈവർ ഷരീഫ് ബ്രേക്കിട്ടതും മരം വീണതും ഒരുമിച്ചായിരുന്നു ശിഖരങ്ങൾ പതിച്ചാണ് വാഹനത്തിനു നാശം ഉണ്ടായത് കുട്ടികളും ഡ്രൈവറും ഒരു പോറൽ പോലും ഏൽക്കാതെ സുരക്ഷിതരായി പുറത്തിറങ്ങി.
കടപുഴകിയ തണൽ മരത്തിൻ്റെ താഴ്ത്തടി നല്ല കനവും വണ്ണവും ഉള്ളതാണ്. അത് വാഹനത്തിനു മുകളിൽ പതിച്ചെങ്കിൽ, നാട്ടുകാർക്കൊന്നും ആലോചിക്കാൻ പോലും കഴിയുന്നില്ല.
വലിയൊരു അപകടം തലനാരിഴ വ്യത്യാസത്തിൽ ഒഴിവായതിൻ്റെ ആശ്വാസത്തിലാണ് നാട്. നരിക്കുനി അഗ്നിരക്ഷാ നിലയത്തിലെ സ്‌റ്റേഷൻ ഓഫിസർ പി.ഒ.വർഗീസ്, സീനിയർ ഫയർ ഓഫിസർ ബാലു മഹേന്ദ്ര എന്നിവരുടെ നേത്യത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും പങ്കാളികളായി.
Post a Comment
0 Comments