ഭീകരരെ വധിച്ചത് പഴുതടച്ച ഓപ്പറേഷനിലൂടെ

              കൊല്ലപ്പെട്ട ഭീകരർ

ശ്രീനഗർ : പഹൽഗാമിൽ ആക്രമണം നടത്തി വിനോദസഞ്ചാരികളെ വകയിരുത്തിയ പാക്കിസ്ഥാൻ ഭീകരരെ സൈന്യം വകവരുത്തിയത് ഓപ്പറേഷൻ മഹാദേവിലൂടെ. മാസങ്ങൾക്കു മുൻപ് പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയ ഭീകരർ ജമ്മുകശ്മീരിൽ ആക്രമണങ്ങൾ നടത്തിയ ശേഷം തിരിച്ചു രക്ഷപ്പെടാൻ ആയിരുന്നു പദ്ധതിയിട്ടിരുന്നത്. ഇത് തിരിച്ചറിഞ്ഞ സൈന്യം ഭീകരർ ഉപയോഗിക്കാൻ ഇടയുള്ള എല്ലാ വഴികളും അടച്ചു. ഭീകരർ ഉപയോഗിച്ചേക്കാവുന്ന എല്ലാ വഴികളും അടയ്ക്കുകയായിരുന്നു. ഇതിനായി ആദ്യം കണ്ടെത്തിയ എട്ട് കിലോമീറ്റർ പാതയിൽ സൈന്യം നിലയുറപ്പിച്ചു. ഭീകരർ നുഴഞ്ഞുകയറാൻ ഉപയോഗിക്കുന്ന തുരങ്കങ്ങൾ കണ്ടെത്തി അവയിൽ വെള്ളം നിറച്ചു. അതോടെ പാക്കിസ്ഥാൻ അതിർത്തിയിലേ ക്ക് രക്ഷപ്പെടാനുള്ള ഭീകരരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. 


ഭീകരരിൽ നിന്ന് പിടിച്ചെടുത്ത തോക്കിലെ വെടിയുണ്ടയും  പഹൽഗാമിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ ദേഹത്ത് നിന്ന് ലഭിച്ച വെടിയുണ്ടയും ഒന്നാണോ എന്ന് ഉറപ്പാക്കാൻ സൈന്യം ഉടൻ തന്നെ ആയുധങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചു.


പരിശോധനയിൽ ഇവ ഒന്നാണെന്ന് റിപ്പോർട്ട് ലഭിച്ചതോടെയാണ് കൊല്ലപ്പെട്ടത് പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ തന്നെയാണെന്ന് സൈന്യം ഉറപ്പിച്ചത്. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ച് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷനെ പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആശ്വാസത്തോടെ സ്വാഗതം ചെയ്തു. സുലൈമാൻ എന്ന ഫൈസൽ ജാട്ട്, അഫ്ഗാൻ, ജിബ്രാൻ എന്നീ മൂന്ന് ഭീകരരെയാണു തിരിച്ചറിഞ്ഞത്. ഇവർക്ക് പഹൽഗാം ഭീകരാക്രമണത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

Post a Comment

0 Comments