മലയോര മേഖലകളിൽ ശക്തമായ മഴ, മലവെള്ളപ്പാച്ചിൽ




കോഴിക്കോട് : ജില്ലയിൽ മഴ അതിശക്തമായി തുടരുന്നു. മലയോര മേഖലകളിൽ മലവെള്ളപ്പാച്ചിലിന് സാധ്യത. 
കാവിലുംപാറ മരുതോങ്കര 
പഞ്ചായത്തുകളിലെ മലയോരങ്ങളിൽ
ശക്തമായ മഴയാണ് ലഭിക്കുന്നത്.
താഴ്ന്ന പ്രദേശങ്ങളിൽ 
വെള്ളം കയറി.തൊട്ടിൽപ്പാലം പുഴയിലും, കടന്തറ പുഴയിലും
മലവെള്ളപ്പാച്ചിൽ ഉണ്ടായി. തൊട്ടിൽപാലം മുള്ളൻകുന്ന് റോഡിൽ ഹാജിയാർ മുക്ക്
ഭാഗത്തും കല്ലുനിര ഇറക്കം കഴിഞ്ഞുള്ള ഭാഗത്തും വെള്ളം കയറി. ഇതുവഴി ഗതാഗതം തടസപ്പെട്ടു.മരുതോങ്കര പശുക്കടവ് പ്രക്കൻതോട് ഭാഗത്തും ശക്തമായ മഴ ലഭിച്ചു. 
നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാവിലുംപാറ
പഞ്ചായത്തിലെ ചുരം മേഖലയിലും ശക്തമായ മഴ തുടരുകയാണ്. ദേശീയപാത 766ൽ താമരശ്ശേരി ഈങ്ങാപ്പുഴയിൽ വെള്ളക്കെട്ട് രൂക്ഷമായി. 

Post a Comment

0 Comments