ആരോഗ്യ വകുപ്പ് ഗുതരാവസ്ഥയിൽ: റഷീദ് വെങ്ങളം
ചേളന്നൂർ: ഭരണത്തിലെ പിടിപ്പുകേട് കാരണം കേരളത്തിൽ ആരോഗ്യവകുപ്പിന്റെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയാണെന്ന് മുസ്ലിം ലീഗ്
കോഴിക്കോട് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ആരോപിച്ചു. ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ സംഗമത്തിന്റെ ഭാഗമായി എലത്തൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമര സംഗമം ചേളന്നൂർ കുമാര സ്വാമിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സി.ജാഫർ സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. ഷാഹിർ കുട്ടമ്പൂർ, ടി.പി.മുസ്തഫ കമാൽ,
ഖാദർ പുല്ലാളൂർ, സലീം ഹാജി എലത്തൂർ, അബ്ദുൽ സലാം എലത്തൂർ, മുനീറ പാലത്ത്, നിസാർ പറമ്പിൽ, സി.പി.അബ്ദുറഹിമാൻകുട്ടി, അഷ്റഫ് കണ്ണങ്കര,
മാട്ടുവയിൽ അബ്ദുറഹിമാൻ, ലത്തീഫ് ഹാജി കക്കോടി, മുഹമ്മദ് കോയ പാണ്ടികശാല,
ടി.മായിൻ, മുഹമ്മദ് മച്ചക്കുളം,
ഒ.പി.മൂസക്കോയ, ടി.പി.നിളാമുദ്ദീൻ, മുഹമ്മദ് റിയാസ്, ടി.പി.മുഹമ്മദ്, കെ.അബ്ദുല്ലത്തീഫ്, സമദ്, അബ്ദുറഹ്മാൻകുട്ടി മച്ചക്കുളം, ജാഫർ ചെറുകുളം, ഷരീഫ് കുന്നത്ത്, ശിഹാബ് പാലത്ത്, റഷീദ് പോലൂർ, സി.പി.നൗഷീർ, ആയിഷ സുറൂർ, മുഹമ്മദ് അഫ്നാൻ ചീക്കിലോട് എന്നിവർ പ്രസംഗിച്ചു.
മുസ്ലിം ലീഗ് എലത്തൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമര സംഗമം ചേളന്നൂർ കുമാര സ്വാമിയിൽ ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്യുന്നു.
Post a Comment
0 Comments