പ്രശസ്‌ത ആർക്കിടെക്ട് ആർ.കെ.രമേശ് അന്തരിച്ചു
കോഴിക്കോട് : പ്രമുഖ വാസ്തു ശില്പി ആർ.കെ.രമേശ് (79) ഓർമയായി. കോഴിക്കോടിനെ അടയാളപ്പെടുത്തുന്ന ഭൂരിഭാഗം കെട്ടിടങ്ങളുടെയും രൂപകൽപ്പന രമേശിന്റെതായിരുന്നു. സഞ്ചാരികളുടെ പറുദീസയായ കോഴിക്കോട് ബീച്ചിനെ സുന്ദരമാക്കിയതിൽ രമേശിന്റെ മികവ് പ്രകടമാണ്. കോഴിക്കോട് സരോവരം ബയോ പാർക്ക്, കോർപ്പറേഷൻ സ്റ്റേഡിയം, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവയിലെല്ലാം കാണാം രമേശ് കയ്യൊപ്പ് ചാർത്തി. കോഴിക്കോട്ടെ വിവാദമായ കെഎസ്ആർടിസി ടെർമിനലിന്റെയും രൂപകൽപ്പന അദ്ദേഹമാണ്. തിരൂര് തുഞ്ചൻ സ്‌മാരകം, തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമി, കണ്ണൂർ നായനാർ സ്മാരകം, മുഴപ്പിലങ്ങാട് ബീച്ച് തുടങ്ങി രമേശിന്റെ സൃഷ്ടികളുടെ എണ്ണം നീളുകയാണ്.
Post a Comment
0 Comments