Thiruvananthapuram
മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കടലിൽ കണ്ടെത്തി
തിരുവനന്തപുരം : മീൻപിടിക്കാൻ പോയപ്പോൾ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പൂവാർ ഭാഗത്ത് കണ്ടെത്തി. വിഴിഞ്ഞം തെന്നൂർക്കോണം സ്വദേശി ബെൻസിംഗറിൻ്റെ (39) മൃതദേഹമാണ് കണ്ടെത്തിയത്. ഇരുമ്പുചങ്ങല കൊണ്ട് കാലുകൾ ബന്ധിച്ചിരുന്നു. മണൽ നിറച്ച കന്നാസുകളും മൃതദേഹത്തോട് ചേർത്ത് കെട്ടിയിരുന്നു. തോർത്തു കൊണ്ട് കണ്ണും മൂടി കെട്ടിയ നിലയിലാണ്. മത്സ്യത്തൊഴിലാളികളാണ് കടലിൽ പൊങ്ങിക്കിടന്ന നിലയിൽ ബെൻസിംഗറിന്റെ മൃതദേഹം കണ്ടെത്തിയത്.
Post a Comment
0 Comments