താമരശ്ശേരി ചുരത്തിലെ കൊക്കയിൽ ചാടിയ യുവാവ് പിടിയിൽ
വൈത്തിരി: പൊലീസ്
കൈ കാണിച്ചപ്പോൾ കാർ നിർത്തി കൊക്കയിലേക്ക് എടുത്തു ചാടിയ യുവാവ് പിടിയിലായി. മലപ്പുറം തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തിൽ വീട്ടിൽ ഷഫീഖ് (30) ആണ് പിടിയിലായത്.
ലക്കിടിയിൽ വയനാട് ഗേറ്റിന് സമീപം വെള്ളിയാഴ്ച വാഹനപരിശോധനയ്ക്കിടെയാണ് ഷഫീഖ് ചുരത്തിൽനിന്ന് കൊക്കയിലേക്ക് ചാടി രക്ഷപ്പെട്ടത്. കാറിൽ നിന്നു പോലീസ് 20 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു.
വയനാട് ഗേറ്റിനും ചുരം പോയിന്റിനും ഇടയിൽ 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്ക് അപകടകരമായ വിധത്തിൽ ചാടിയാണു ഷഫീഖ് രക്ഷപ്പെട്ടത്. വീണിടത്തുനിന്ന് എഴുന്നേറ്റ് വനത്തിനുള്ളിലേക്ക് ഓടിയ യുവാവിനെ തേടി വൈത്തിരി, താമരശ്ശേരി പൊലീസും സന്നദ്ധ സംഘടനാ പ്രവർത്തകരും അഗ്നിരക്ഷാസേനയും ചേർന്ന് ഉച്ചവരെ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ചാടിയ സ്ഥലത്തുനിന്ന് അരക്കിലോമീറ്ററോളം അകലെയുള്ള ഒരു നീർച്ചാലിന് സമീപംവരെ യുവാവിന്റെ കാൽപ്പാടുകൾ പിന്തുടർന്ന് തിരച്ചിൽ നടത്തി. അവിടെ നിന്നു എങ്ങോട്ടാണു പോയതെന്നതിനു സൂചനകളൊന്നും ലഭിച്ചില്ല. ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും ഫലം കണ്ടിരുന്നില്ല. ഇന്ന് രാവിലെ വൈത്തിരി ഓറിയന്റൽ കോളജിന് സമീപമുള്ള കാട്ടിൽനിന്ന് ഒരാൾ പരുക്കുകളോടെ ഇറങ്ങി വരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്

Post a Comment
0 Comments