വി.എസ്.അച്യുതാനന്ദന്റെ വിയോഗം; നാളെ പൊതു അവധി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ്റെ വിയോഗത്തിൽ ആദര സൂചകമായി നാളെ (22-7-2025 ചൊവ്വ) സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും അവധി ബാധകം. പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി.

Post a Comment
0 Comments