വിപ്ളവ സൂര്യന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ പതിനായിരങ്ങൾ

തിരുവനന്തപുരം : പതിറ്റാണ്ടുകൾ നീണ്ട സമര പോരാട്ടങ്ങളിലൂടെ ജന മനസ്സിൽ വിപ്ള സൂര്യനായി ജ്വലിച്ച വി.എസ്.അച്യുതാനന്ദന് അന്തിമാഭിവാദ്യ അർപ്പിക്കാൻ എകെജി സെന്ററിലേക്ക് ഒഴുകി എത്തുന്നത് പതിനായിരങ്ങൾ. ജീവിതത്തിൻ്റെ നാനാതുറകളിൽ നിന്നുള്ളവരുടെ അണമുറിയാത്ത പ്രവാഹത്തിനാണ് തലസ്‌ഥാന നഗരി ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര- വയലാർ സമര നായകനുമായിരുന്ന വിഎസിൻ്റെ ഭൗതിക ശരീരം എകെജി സെൻ്ററിൽ എത്തിച്ചപ്പോൾ സിപിഎം അഖിലേന്ത്യാ ജന.സെക്രട്ടറി എം.എ.ബേബിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. അതിനു ശേഷമാണ് പൊതു ദർശനം ആരംഭിച്ചത്. ജൂൺ 23 ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഎസിന്റെ നില ഇന്ന് ഉച്ചയോടെയാണു അതീവ ഗുരുതരാവസ്‌ഥയിലായത്. 3.20 ന് മരണം സ്‌ഥിരീകരിച്ചു. അവസാന സമയം ഭാര്യ വസുമതിയും മക്കളായ വി.എ.അരുൺ കുമാറും വി.എ.ആശയും വിഎസിന് ഒപ്പം ഉണ്ടായിരുന്നു.

Post a Comment

0 Comments