വിഎസിൻ്റെ സംസ്‌കാരം ബുധൻ വൈകിട്ട്
തിരുവന്തപുരം : മുൻ മുഖ്യമന്ത്രിയും രാജ്യത്തെ ഏറ്റവും മുതിർന്ന കമ്യൂണിസ്‌റ്റുമായിരുന്ന വി.എസ്.അച്യുതാനന്ദൻ്റെ സംസ്‌കാരം ബുധൻ വൈകിട്ട് ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ. ആശുപത്രിയിൽ അന്തരിച്ച വിഎസിൻ്റെ ഭൗതിക ശരീരം ഇന്ന് വൈകിട്ട് എകെജി സെൻ്ററിൽ എത്തിച്ചു. നാളെ രാവിലെ 9 ന് ദർബാർ ഹാളിൽ പൊതു ദർശനം. ഉച്ചയ്ക്കു ശേഷം ദേശീയ പാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലേക്ക് പുറപ്പെടും. രാത്രി ആലപ്പുഴയിൽ എത്തിച്ചേരും. മറ്റന്നാൾ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതു ദർശനം. അതിനു ശേഷം സംസ്‌കാരം.

Post a Comment
0 Comments