സമരമേ ലാൽസലാം
തിരുവനന്തപുരം : ഈ സമര ജീവിതം നിത്യസ്മരണയായി മാറാൻ മാറാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ വിഎസിൻ്റെ ഭൗതിക ശരീരം അവസാനമായി ഒന്ന് കാണാൻ സാഗരം പോലെ തലസ്ഥാനത്ത് ജനം. കവടിയാറിലെ വസതിയിൽ നിന്ന് ദർബാർ ഹാളിൽ എത്തിച്ച ഭൗതിക ശരീരത്തിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോപചാരം അർപിച്ചു. വിഎസിനെ അവസാനമായി കാണാൻ ജനക്കൂട്ടം സെക്രട്ടേറിയറ്റിലേക്ക് ഒഴുകി എത്തുകയായിരുന്നു. ഉച്ചയ്ക്കുശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. കൊല്ലം ജില്ലയിൽ എട്ട് തലങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉച്ചയ്ക്കുശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്കു കൊണ്ടുപോകും.
ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് അവസരം.
ചൊവ്വ രാത്രി ഒൻപതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്തു വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും അതിനുശേഷം കടപ്പുറത്തെ റിക്രിയേഷൻ
പൊതു ദർശനം ഉണ്ടാകും. ഉച്ചക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ വലിയ ചുടുകാട്ടിൽ സംസ്കാരം.
Post a Comment
0 Comments