ഷോക്കേറ്റ് മരണം: മിഥുന് വിട
കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന് നാട് വിട ചൊല്ലുന്നു. മൃതദേഹം പൊതുദർശനത്തിനായി സ്കൂളിലെത്തിച്ചു. ജീവനെടുത്ത സ്കൂളിലേക്ക് അവനെ എത്തിച്ചപ്പോൾ ഉള്ളുലഞ്ഞ് ഒരു നാട് ഒന്നാകെ വിങ്ങിപ്പൊട്ടി. ഇത്തവണ ബാഗും പുസ്തകങ്ങളും ചോറ്റുപാത്രവുമില്ലാതെ നിശ്ചലനായി എത്തിയ മിഥുനെ ഒരു ഒരു നോക്ക് കാണാനാകാതെ അധ്യാപകരും സഹപാഠികളും തേങ്ങി. ആയിരങ്ങളാണു അവസാനമായി ഒരു നോക്കുകാണാന്‍ അവന് ചുറ്റും ഹൃദയവേദനയോടെ കൂടിയത്, അവരുടെ വേദനകൾ കണ്ണീരായി പെയ്തിറങ്ങി. തുർക്കിയിൽ ആയിരുന്ന അമ്മ സുജ
പ്രിയ മകനെ അവസാനമായി ഒരു നോക്കു കാണാൻ രാവിലെ എത്തിയിരുന്നു.
Post a Comment
0 Comments