സമര സൂര്യനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി
ആലപ്പുഴ : വിഎസ് ഇനി കമ്യൂണിസ്‌റ്റ് ചരിത്രത്തിലെ അനശ്വരൻ. ആലപ്പുഴ വലിയ ചുടുകാട്ടിൽ ഒരുക്കിയ ചിതയ്ക്ക് മകൻ വി.എ.അരുൺകുമാർ തീ പകർന്നതോടെ വി.എസ്.അച്യുതാനന്ദൻ്റെ ഭൗതിക ശരീരം അഗ്നി ഏറ്റുവാങ്ങി. കേരളം കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായി വിഎസിൻ്റെ ശരീരം അഗ്നി ഏറ്റുവാങ്ങുമ്പോഴും ആയിരങ്ങൾ കണ്‌ഠമിടറി വിളിച്ചു കൊണ്ടേയിരുന്നു കണ്ണേ... കരളേ.. വിഎസ്സേ... ഇല്ലാ ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ. ശരിയാണ് വിഎസ് ഉയർത്തിപ്പിടിച്ച നേരിൻ്റെ നിലപാടുകളിലൂടെ ചരിത്രമായി വിഎസ് എക്കാലവും ജീവിക്കും. വിഎസിന്റെ ആശയങ്ങൾ, സമര തീക്ഷ്‌ണത എല്ലാം ഏറ്റെടുത്ത് പൊരുതാൻ പുതു തലമുറയ്ക്ക് ഊർജവും പകർന്നാണ് ഈ മുതിർന്ന കമ്യൂണിസ്‌റ്റുകാരൻ തന്റെ ദൗത്യം അവസാനിപ്പിച്ചിരിക്കുന്നത്.
Post a Comment
0 Comments