ചെന്താരകത്തിനു ചിതയൊരുങ്ങി
ആലപ്പുഴ : മുൻ മുഖ്യമന്ത്രിയും സമുന്നത കമ്യൂണിസ്‌റ്റ് നേതാവുമായ വി.എസ്.അച്യുതാനന്ദന് വലിയ ചുടുകാട്ടിൽ ചിതയൊരുങ്ങി. രാമച്ചം വിരിച്ച ചിതയിൽ കിടത്തുന്ന സമര സൂര്യൻ വിഎസിനെ വൈകാതെ തീനാളങ്ങൾ ഏറ്റുവാങ്ങും. പൊതു ദർശനം അവാസാനിക്കാൻ ഏതാനും സമയം മാത്രം ബാക്കിനിൽക്കുമ്പോഴും ആയിരങ്ങളാണ് കാത്തു നിൽക്കുന്നത്. തങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത വിഎസിനെ അവസാനമായി കണ്ടില്ലെങ്കിൽ അന്ത്യയാത്രയിൽ അണി ചേരുകയെന്ന ലക്ഷ്യത്തോടെയാണു സാധാരണ ജനങ്ങൾ അത്രയും വിലാപയാത്ര കടന്നു പോയ ഒരോ സ്‌ഥലത്തേക്കും ഒഴുകി എത്തിയത്.
Post a Comment
0 Comments