ആലപ്പുഴ കണ്ണീർ പുഴയായി




ആലപ്പുഴ : വിഎസിൻ്റെ ഭൗതിക ശരീരത്തെ അഗ്നി നാളങ്ങൾ ഏറ്റുവാങ്ങാൻ ഇനി ഏതാനും സമയം മാത്രം. 
അനീതികൾക്കെതിരെ നിതാന്ത ജാഗ്രതയും പാവങ്ങളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കായി തളരാത്ത പോരാട്ട വീര്യവുമായി ഒരു നൂറ്റാണ്ട് ജീവിച്ച കമ്യൂണിസ്‌റ്റ് നേതാവിൻ്റെ ഭൗതിക ശരീരം നേരിൽ കണ്ട് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായി ആലപ്പുഴയിലേക്ക് ഒഴുകി എത്തിയത് അനേകായിരങ്ങൾ. നേരത്തെ നിശ്ചയിച്ചതിൽ നിന്നും സംസ്‌കാരം സമയം മണിക്കൂറുകൾ നീണ്ടു പോവുകയാണ്.
അവസാന പൊതു ദർശനം ഇപ്പോൾ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ അതിന്റെ അവസാനത്തോട് അടുക്കുകയാണ് വലിയ ചുടുകാട് ശ്മശാനത്തിലാണ് സംസ്‌കാരം. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതു ദർശനം മണിക്കൂറുകൾ നീണ്ടുപോയി. കനത്ത മഴ പോലും വകവയ്ക്കാതെ കിലോമീറ്ററുകളോളം ജനത്തിന്റെ നിര നീണ്ടു. വേലിക്കകത്തു വീട്ടിലെ പൊതു ദർശനത്തിനു ശേഷമാണ് ഭൗതിക ശരീരം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിച്ചത്. വിഎസിൻ്റെ ചോരാത്ത പോരാട്ട വീര്യം മരിക്കുന്നില്ലെന്ന മുദ്രാവാക്യം വിളികളോടെയാണു അന്തിമോപചാരം. കക്ഷി രാഷ്ട്രീയത്തിനു അതീതമായി വിഎസിനെ സ്നേഹിക്കുന്ന ആബാലവൃദ്ധം ജനം ഒഴുകി എത്തിക്കൊണ്ടേയിരിക്കുകയാണ്.

Post a Comment

0 Comments