വിഎസിന് ആദ്യ സ്മാരകമായി ജനകീയ ലാബ്
ആലപ്പുഴ : വിഎസിന് ആദ്യ സ്മാരകം ഒരുക്കി മുൻ പഴ്സനൽ സ്റ്റാഫംഗം. മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി..എസ്.അച്യുതാനന്ദന്റെ ആദ്യ സ്മാരകമായി ജനകീയ മെഡിക്കൽ ലാബ് തുടങ്ങിയത് മുൻ സ്റ്റാഫ് ലതീഷ് ബി.ചന്ദ്രനാണ്. മുഹമ്മ പുല്ലമ്പാറയിലാണ് വിഎസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ജനകീയ ലാബ് ലതീഷ് ആരംഭിച്ചത്. സ്റ്റാഫായി ജോലി ചെയ്തതിൻ്റെ പെൻഷൻ തുക ഉപയോഗിച്ചാണ് ഈ ലാബ് ആരംഭിച്ചത്. വിഎസിന്റെ 101-ാം ജന്മദിനത്തിന്റെ തലേദിവസമായിരുന്നു ലാബിനന് ശിലയിട്ടത്. കഴിഞ്ഞ ഏപ്രിൽ 13ന് ലാബ് പ്രവർത്തനം തുടങ്ങി. പാവപ്പെട്ടവർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും പകുതി നിരക്കിലാണ് ലാബ് സേവനങ്ങൾ നൽകുന്നത്. വിഎസ് കാരണമാണ് തനിക്ക് വരുമാനം ലഭിക്കുന്നതെന്നും അതിനാൽ അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായി വരുമാനം ജനസേവനത്തിനു ഉപയോഗിക്കുമെന്നും ലതീഷ് പറഞ്ഞു.
എസ്എഫ്ഐ ജില്ലാ ജോ. സെക്രട്ടറി ആയിരുന്ന ലതീഷ് 2006ൽ വിഎസിന്റെ പഴ്സനൽ സ്റ്റാഫിൽ അംഗമായി ചേർന്നു.
പിന്നാലെ നടക്കാനിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസിന് സീറ്റ് നിഷേധിച്ചതോടെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയതിന് ലതീഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിഎസ് മുഖ്യമന്ത്രി ആയതോടെ ലതീഷ് പഴ്‌സനൽ സെക്രട്ടറി ആയി ജോലിയിൽ തിരികെ പ്രവേശിച്ചു. ഇതാണ് വിഎസ് നോടുള്ള കടപാടിനു കാരണം
Post a Comment
0 Comments