Kozhikode
CLT News Live വായനക്കാരിലേക്ക്; ആധികാരിക വായന നിങ്ങളുടെ വിരൽത്തുമ്പിൽ
കോഴിക്കോട് : മലബാറിൻ്റെ തലസ്‌ഥാനമായ കോഴിക്കോട് ആസ്‌ഥാനമാക്കി സിഎൽടി ന്യൂസ് ലൈവ് (www.cltnewslive.in) വായനക്കാരിലേക്ക് എത്തി.
മലയാളികളുടെ ഗൗരവമുള്ള ഡിജിറ്റൽ വാർത്താ വായനയ്ക്ക് നവ്യാനുഭവം സമ്മാനിക്കാൻ കഴിയുന്ന വിധമാണ് ന്യൂസ് പോർട്ടൽ സജ്‌ജീകരിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ മുതൽ സംസ്ഥാനത്തെയും ദേശീയ തലത്തിലെയും വാർത്തകളും വിശേഷങ്ങളും കൃത്യതയോടെ ഇനി മുതൽ CLTNews ലൈവിൽ വായിക്കാം. ലോക വാർത്തകൾക്കും ഗൾഫ് വിശേഷങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യവും ഇവിടെ ഉണ്ടാകും.
നാടിൻ്റെ നീറുന്ന പ്രശ്‌നങ്ങൾ അധികൃതരെ അറിയിക്കാൻ എപ്പോഴും സിഎൽടി ന്യൂസ് ലൈവ് (CNL) സന്നദ്ധമായിരിക്കും.
കായിക, വിനോദ വാർത്തകളും വിശേഷങ്ങളും നിങ്ങൾക്ക് ഉറപ്പാക്കും.
പൈതൃക പെരുമയുള്ള ഈ സാഹിത്യ നഗരിയിൽ ചവിട്ടി നിൽക്കുമ്പോൾ ഞങ്ങൾക്ക് ലഭിക്കുന്ന ഊർജം ചെറുതല്ല. ഈ നാടിൻ്റെ സമഗ്ര വാർത്താ ജാലകമാകാൻ ഞങ്ങൾ പരിപൂർണമായ പരിശ്രമങ്ങൾ നടത്തും.
ഈ പോർട്ടലിനെ നിങ്ങൾക്ക് CNL എന്ന പേരിൽ ചുരുക്കി പറയാം!
വാർത്തകൾ അനായാസേന വായിക്കാൻ കഴിയുന്ന വിധമാണ് സിഎൽടി ന്യൂസ് ലൈവ് പോർട്ടൽ തയാറാക്കിയിട്ടുള്ളത്.
ഉറപ്പാണ്: ഒരിക്കൽ വായിച്ചാൽ നിങ്ങൾ എപ്പോഴും CltNewsLive വായിക്കും, ഇവിടെ വാർത്തകൾ സമഗ്രവും ആധികാരികവുമാണ്.
വായനക്കാരുടെ പൂർണമായ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
www.cltnewslive.in നിങ്ങൾക്കായി സമർപ്പിക്കുന്നു.
മാനേജ്മെന്റ്
Post a Comment
0 Comments