മാവേലിക്കസ് 2025 കോഴിക്കോടിൻ്റെ ഓണാഘോഷം

കോഴിക്കോട് : ഇത്തവണ കോഴിക്കോടിൻ്റെ ഓണാഘോഷം മാവേലിക്കസ് എന്ന പേരിൽ.
മാവേലിക്കസ് 2025ൽ
മെഗാ പൂക്കള മത്സരംങ്ങൾ ഉണ്ടാകും. ഒരുങ്ങുന്നത് 5000 പൂക്കളങ്ങൾ
സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം- മാവേലിക്ക സ് 2025-നോടനുബസിച്ച് ജില്ല തയ്യാറെടുക്കുന്നത് വമ്പൻ പൂക്കള മത്സരത്തിന്. ജില്ലയില്‍ നഗര പരിധിയില്‍ നൂറോളം വേദികളാണ് ഓഗസ്റ്റ് 31-ന് സംഘടിപ്പിക്കുന്ന മെഗാ പൂക്കള മത്സരത്തിനായി കണ്ടെത്തിയിട്ടുള്ളത്. വിവിധ വിഭാഗങ്ങളിലായി 5000 ടീമുകളെയാണ് പങ്കെടുപ്പിക്കാൻ ഉദ്ദേശിക്കുന്നത്. 
മെഗാ പൂക്കള മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ കൂടിയാലോചന യോഗം ചേർന്നു. സ്കൂളുകൾ, കോളേജുകൾ, കുടുംബശ്രീ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സർക്കാർ വകുപ്പുകൾ, വ്യാപാരി വ്യവസായി, മാധ്യമ സ്ഥാപനങ്ങൾ, 
സാമ്പത്തിക-സഹകരണ സ്ഥാപനങ്ങൾ
ഐ ടി സ്റ്റാർട്ടപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ടീമുകൾക്ക് രജിസ്റ്റർ ചെയ്തു പങ്കെടുക്കാം. ഓരോ വിഭാഗത്തിലെയും പൂക്കളങ്ങൾ വിധികർത്താക്കൾ വിലയിരുത്തി ഒന്നാം സ്ഥാനക്കാർക്ക് സമ്മാനം നൽകും. ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്ന ടീമുകളുടെ പൂക്കളങ്ങൾ വീണ്ടും വിധി നിർണയിച്ച് ജില്ലാതല  വിജയികളെ തിരഞ്ഞെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ആകർഷകമായ ക്യാഷ് പ്രൈസ് സമ്മാനമായി നൽകും. 
പൂക്കള മത്സരത്തിൽ പങ്കെടുക്കാനുള്ള ടീം രജിസ്ട്രേഷൻ മാവേലിക്കസ് ആപ്പ് വഴിയാണ് നടക്കുക. രജിസ്ട്രേഷൻ രണ്ടുദിവസത്തിനകം ആരംഭിക്കും. 300 രൂപയാണ് രജിസ്ട്രേഷൻ തുക. 1.5 മീറ്റർ ഉള്ളളവുള്ള പൂക്കളമാണ് മത്സരത്തിന് തയ്യാറാക്കേണ്ടത്. മറ്റ് വിശദംശങ്ങൾ ടീമുകളെ അറിയിക്കും.
യോഗത്തിൽ പൂക്കള മത്സരം കമ്മിറ്റി ചെയർപേഴ്സൺ ടി വിശ്വനാഥൻ, കൺവീനർ ഡോ. എ കെ അബ്ദുൽ ഹക്കീം, കോഡിനേറ്റർ പി സി കവിത, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ. ടി നിഖിൽദാസ്, മാവേലിക്കസ് കോഓഡിനേറ്റർ ശ്രീപ്രസാദ്,  വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments