'മധുരിതം 35' @ കോക്കല്ലൂർ ഗവ.എച്ച്എസ്എസ്
ബാലുശ്ശേരി : കേരളത്തിലെ
ഹയർ സെക്കൻഡറി വിഭാഗം 35 വർഷത്തിൻ്റെ നിറവിലെത്തിയത് ആഘോഷമാക്കി കോക്കല്ലൂർ ജിഎച്ച്എസ്എസ്.
ഹയർ സെക്കൻഡി വിഭാഗം 35-ാം ജന്മ ദിനത്തിൽ കോക്കല്ലൂർ ജിഎച്ച്എസ്എസിലെ കുട്ടികൾ മധുരിതം 35 ദൃശ്യരൂപം ഒരുക്കിയാണ് ആഘോഷിച്ചത്. 1990 ഓഗസ്റ്റ് 6ന് ഹയർ സെക്കൻഡറി വിഭാഗത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത് കോക്കല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു.
2025 ഓഗസ്റ്റ് 6ന് ഹയർ സെക്കൻഡറി വിഭാഗം 35 വർഷങ്ങൾ പൂർത്തിയാക്കി. കോളജുകളിൽ നിന്നു പ്രീഡിഗ്രി വേർപെടുത്തുന്നതിന്റെ മുന്നോടിയായി 1990ൽ കേരളത്തിലെ 31 ഗവ.സ്‌കൂളുകളിൽ ഹയർ സെക്കൻഡറി ആരംഭിച്ചിരുന്നു.
1990 ജൂൺ 27ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിലൂടെയാണു കോക്കല്ലൂർ ഹൈസ്കൂളിനെ ഹയർ സെക്കൻഡറി സ്‌കൂളായി ഉയർത്തിയത്. 1990 ഓഗസ്റ്റ് 6ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ചന്ദ്രശേഖരനായിരുന്നു ഇതിൻെറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്.
പിറന്നാൾ ആഘോ ഷത്തിന്റെ ഭാഗമായി 'മധുരിതം 35' എന്ന പേരിൽ ഹയർ സെക്കൻഡറി വിഭാഗം സ്കൗട്ട് ട്രൂപ്പ് മുഴുവൻ കുട്ടികളെയും അണിനിരത്തിയാണ് ദൃശ്യരൂപം വിദ്യാലയ മുറ്റത്ത് ഒരുക്കിയത്. വർണ മനോഹരങ്ങളായ പുസ്‌തകങ്ങൾ കൈകളിലേന്തിയാണ് വിദ്യാർഥികൾ അണിനിരന്നത്. പ്രിൻസിപ്പൽ എൻ.എം.നിഷ, സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി. അച്ചിയത്ത്, ഹയർ സെക്കൻഡറി അധ്യാപകർ, സ്കൗട്ട് ട്രൂപ്പ് ലീഡർ എൻ.കൃഷ്‌ണനുണ്ണി, സ്കൗട്ട് ട്രൂപ്പ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Post a Comment
0 Comments