ഒരാഴ്‌ച മുൻപു കാണാതായ പ്ലസ് വൺ വിദ്യാർഥിയെ കണ്ടെത്തി


ബാലുശ്ശേരി : ഒരാഴ്ച മുൻപു
കാണാതായ വിദ്യാർഥിയെ പാലക്കാട് കോങ്ങാട് നിന്നു ബാലുശ്ശേരി പൊലീസ് കണ്ടെത്തി. കോഴിക്കോട് നഗരത്തിലെ നൂറുകണക്കിന് സിസിടിവികൾ പരിശോധിച്ചാണ് പോലീസ് കാണാതായ വിദ്യാർഥിയുടെ യാത്രാ റൂട്ട് കണ്ടെത്തിയത്. 
കുട്ടമ്പൂർ എച്ച്എ സ്എസിലെ പ്ലസ് വൺ വിദ്യാർഥി വീര്യമ്പ്രം സ്വദേശിയായ പതിനേഴുകാരനെയാണ് പൊലീസ് കണ്ടെത്തി ബന്ധുക്കളെ ഏൽപിച്ചത്. വിദ്യാർഥി കോഴിക്കോട് നിന്നു പാലക്കാട് കെഎസ്ആർടി സി ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലായിരുന്നു പിന്നീട് പൊലീസിന്റെ അന്വേഷണം. 
പാലക്കാട് നിന്നു പൊള്ളാച്ചിയിലേക്കു പോയ വിദ്യാർഥി അവിടെ നിന്നു പരിചയപ്പെട്ട ഒരാൾക്കൊപ്പം തിരികെ കോങ്ങാട് എത്തി ഒരു ഇറച്ചിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു. കോഴിക്കോട് നഗരത്തിലെ ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷമാണ് വിദ്യാർഥിയുടെ യാത്രയെ കുറി ച്ചുള്ള ആദ്യവിവരം ലഭിച്ചത്. ബാലുശ്ശേരി ഇൻസ്പെക്ടർ ടി.പി.ദിനേശിന്റെ നേതൃത്വത്തിൽ സീനിയർ സിപിഒമാരായ ഗോകുൽരാജ്, അനൂപ്, ഹനീഷ് എന്നിവരാണ് വിദ്യാർഥിയെ കണ്ടെത്തിയത്. 

Post a Comment

0 Comments