കാസർകോട് ബസ് അപകടം: 5 മരണം
കാസർകോട് : കർണാടക അതിർത്തിയായ തലപ്പാടിയിൽ കർണാടക ട്രാൻസ്പോർട് കോർപറേഷൻ്റെ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി 5 മരണം. ബസിൻ്റെ ബ്രേക്ക് നഷ്ടമായതാണു അപകട കാരണമെന്ന് പറയുന്നു. അമിത വേഗത്തിലായിരുന്നു ബസ്. റോഡരികിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം ബസ് കാത്തിരിപ്പു കേന്ദ്രത്തി പാഞ്ഞുകയറുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന 3 പേരും ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഉണ്ടായിരുന്ന 2 പേരുമാണ് മരിച്ചത്. 3 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment
0 Comments