താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരും
കോഴിക്കോട് : അപകട ഭീഷണി ഒഴിയാതെ താമരശ്ശേരി ചുരം. ചുരം വ്യൂ പോയിൻ്റിനു സമീപം
ഇന്ന് രാവിലെ മുതൽ പലതവണ കല്ലുകൾ ഇടിഞ്ഞു വീണു. ഇതോടെയാണു വാഹന ഗതാഗതം പൂർണമായി നിർത്തിവച്ചത്. രാവിലെ വലിയ കല്ലുകൾ റോഡിലേക്കു പതിച്ചപ്പോൾ ഭാഗ്യത്തിനാണു വാഹന യാത്രക്കാർ രക്ഷപ്പെട്ടത്. താമരശ്ശേരിയിൽ നിന്നു വാഹനങ്ങൾ കുറ്റ്യാടി വഴി തിരിച്ചുവിടുകയാണ്. ഈ റൂട്ടിൽ ഗതാഗത തിരക്ക് രൂക്ഷമായിട്ടുണ്ട്. ഗതാഗതം നിരോധിച്ചതായി വയനാട് കലക്‌ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു. കഴിഞ്ഞ ദിവസം റോഡിലേക്കു വീണു കല്ലും മരങ്ങളും ഇന്നലെ രാത്രിയോടെ നീക്കം ചെയ്തു. ഗതാഗതം ഭാഗികമായി പുനഃസ്‌ഥാപിക്കുകയും ചെയ്‌തു. അതിനു ശേഷമാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം മാത്രമേ ഗതാഗതം പുനഃസ്‌ഥാപിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
Post a Comment
0 Comments