പന്ത്രണ്ടുകാരിയെ ഗർഭിണിയാക്കിയ 72കാരൻ അറസ്റ്റിൽ

താമരശ്ശേരി : 12 വയസ്സുള്ള ബാലികയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ. താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് 72 കാരൻ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കഴിഞ്ഞ മെയ് 15ന് പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസ്സിലായത്. ഡോക്ടർമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഡിഎൻഎ പരിശോധനയിൽ വയോധികനാണു  പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

Post a Comment

0 Comments