ടി.ഗണേഷ് ബാബു അന്തരിച്ചു

ഉള്ളിയേരി : പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി ട്രഷററും കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനുമായ ടി.ഗണേഷ്ബാബു (63)  അന്തരിച്ചു. നടുവണ്ണൂര്‍ റീജനല്‍ കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, ഉള്ളിയേരി പഞ്ചായത്ത് മുൻ അംഗം, എലത്തൂർ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കെഎസ്‌യു മുൻ ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ കണയങ്കോട് തുരുത്തമ്മൽ കുമാരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: സംഗീത. സഹോദരൻ: പരേതനായ രാമദാസൻ (തിരുവങ്ങൂർ കോക്കനട്ട് കോംപ്ലക്സ് മുൻ അസി. മാനേജർ). അസുഖബാധിതനായതിനെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. 
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉൾപ്പെടെ ഒട്ടേറെ നേതാക്കളും പാർട്ടി പ്രവർത്തകരും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ശിഷ്യരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. സംസ്കാരം വൈകിട്ട് 7ന്.

Post a Comment

0 Comments